ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവർ ബി.ജെ.പി യിൽ അംഗത്വം സ്വീകരിച്ചു. ബി.ജെ.പി ആസ്ഥാനത്ത് വലിയ ആഘോഷത്തോടെയാണ് ഇവരെ സ്വീകരിച്ചത്. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരി മൂവർക്കും മധുരം നൽകി.
എ.എ.പി വിട്ട് ബി.ജെ.പി യിൽ ചേരുന്നുവെന്ന് രാഘവ് ഛദ്ദ പ്രഖ്യാപിച്ചത് പാർട്ടിക്ക് വലിയ ആശ്ചര്യമായിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്കും, രാജ്യസഭാ ഉപനേതാവ് അശോക് മിത്തലും പാർട്ടി വിട്ടത് എ.എ.പിക്ക് വലിയ വെല്ലുവിളിയാണ്. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബി.ജെ.പി യിൽ ചേരുമെന്ന് ഛദ്ദ അവകാശപ്പെട്ടു.
രാജ്യസഭയിലെ 10 എം.പിമാരിൽ 7 പേർ പാർട്ടി വിട്ടാലും സ്ഥാനനഷ്ടം സംഭവിക്കില്ല. മദ്യനയം അഴിമതി കേസിൽ കോടതി പ്രതിപട്ടിയിൽ നിന്ന് ഒഴിവാക്കിയതോടെ ക്രെജ്രിവാളിന്റെ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. അടുത്തവർഷം പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ എം.പിമാർ ബി.ജെ.പി യിൽ ചേരുന്നത് പാർട്ടിക്ക് തിരിച്ചടിയാണ്. 7 പേരും ബി.ജെ.പി യിൽ ചേരുന്നതോടെ രാജ്യസഭയിൽ ബി.ജെ.പി യുടെ എം.പി എണ്ണം 106-ൽ നിന്ന് 113 ആയി ഉയരും.
Photo and News Source: Janmabhumi



