കുമരനല്ലൂരിൽ വേനൽക്കാലം കടുത്തതോടെ ജലക്ഷാമം രൂക്ഷമായി. ജലവിതരണം കാര്യക്ഷമമാക്കാൻ വാട്ടർ അതോറിറ്റി ഷൊർണൂർ ഡിവിഷൻ അധികൃതരുമായി കപ്പൂർ ഗ്രാമപഞ്ചായത്ത് ചർച്ച നടത്തി. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കാത്ത പരാതി പരിഹരിക്കാൻ നടപടി തുടങ്ങി. പൈപ്പ് ലൈനിലെ പൊട്ടലുകൾ ഒഴിവാക്കുന്നതിന് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പുനൽകി. ജലലഭ്യത എല്ലാ പ്രദേശങ്ങളിലും ഉറപ്പാക്കാൻ ജനപ്രതിനിധികളുടെ യോഗം അടുത്ത ദിവസം ചേരും.
പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ പ്രസിഡൻ്റ് നസീമ നാസർ, വൈസ് പ്രസിഡൻ്റ് രാജീവ്, അംഗങ്ങൾ അലി, ഷിഹാബ്, ശ്രീജിത്ത്, ജൂനിയർ സൂപ്രണ്ട് ഷീജ എന്നിവർ പങ്കെടുത്തു.
Photo and News Source: Sathyam Online



