തിരുവനന്തപുരത്ത് യുവതിയെ കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റിലാക്കി. വെങ്ങാനൂര്‍ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകന്‍ (54) എന്നിവരാണ് പ്രതികൾ. വിഴിഞ്ഞം വെങ്ങാനൂര്‍ റോഡിലെ കല്ലുവെട്ടാന്‍കുഴിയിലായിരുന്നു സംഭവം. തമ്പാനൂരിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു യുവതി. കാറില്‍ കയറ്റി 200 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് അവരെ വിളിച്ചു. അല്‍പദൂരം പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ബഹളം കൂട്ടിയ യുവതി കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കു ചാടി. കാറുമായി ഓടിയെങ്കിലും യുവതി നമ്പറും ചിത്രവും പകര്‍ത്തിയിരുന്നു. തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയ യുവതി, പോലീസിന്റെ സഹായത്തോടെ പ്രതികളെ വിഴിഞ്ഞം പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Photo and News Source: Janmabhumi