ശരീരത്തിന്റെ പ്രതിഫലനമായി കണക്കാക്കപ്പെടുന്ന കാൽപാദങ്ങൾ വഴി വ്യക്തിയുടെ സ്വഭാവം മനസ്സിലാക്കാം. ഇന്ത്യയിലും ചൈനയിലും പുരാതന കാലം മുതൽ പ്രചാരത്തിലുണ്ടായിരുന്ന ‘കാൽ നോട്ട്’ എന്ന ആശയമാണിത്. കാൽപാദങ്ങളുടെ രൂപവും വിരലുകളുടെ നീളവും പരിശോധിച്ച് വ്യക്തിയുടെ സ്വഭാവം, ജീവിതശൈലി എന്നിവയെക്കുറിച്ച് സൂചനകൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

തള്ളവിരൽ മറ്റു വിരലുകളെക്കാൾ നീളമുള്ളവർ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും. സർഗ്ഗാത്മക കഴിവുകളും ഇവർക്ക് ഉണ്ട്. ഏതു പ്രശ്നത്തിനും ഉടനടി പരിഹാരം കണ്ടെത്താൻ കഴിവുള്ളവരാണ്. ഇനി തള്ളവിരൽ ചെറുതാണെങ്കിൽ ഒരേ സമയം പല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരായിരിക്കും. കാര്യപ്രാപ്തിയും പുതിയ ആശയങ്ങൾ പ്രയോഗിക്കാനുള്ള കഴിവും ഇവർക്കുണ്ട്.

സ്ത്രീകളുടെ കാലിലെ തള്ളവിരൽ ചെറുതും രണ്ടാമത്തെ വിരൽ വലുതുമാണെങ്കിൽ ഭർത്താവിന്റെ വാക്കുകൾ അനുസരിക്കാൻ മടിയുള്ളവരായിരിക്കും. തന്റേടികളും മുൻകോപികളുമായ ഇവർ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്നവരാണ്. സമൂഹത്തിൽ നേതൃത്വസ്ഥാനം വഹിക്കാൻ കഴിവുള്ളവരുമായിരിക്കും. കാലിന്റെ തള്ളവിരലിന് മറ്റു വിരലുകളെക്കാൾ നീളം കൂടുതലുള്ളവർ ഉത്സാഹികളും ഒരേ സമയം ഒന്നിലധികം പ്രവർത്തികൾ ചെയ്യാൻ കഴിവുള്ളവരുമാണ്.

Photo and News Source: Kerala Online News