മലപ്പുറം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു. കൊണ്ടോട്ടി സ്വദേശി അഖിലിനും, വളാഞ്ചേരി സ്വദേശികളായ പ്രമോദ്-ഷാനില ദമ്പതികളുടെ രണ്ട് കുട്ടികളുമാണ് ബാധിതർ.
കുട്ടികൾ വീടിന് ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. മൂന്ന് വയസുകാരന്റെ കൈകളിലും നെഞ്ചിലും പുറത്തും പൊള്ളലേറ്റു. അഞ്ചു വയസുകാരന്റെ കൈകളിലും പൊള്ളലുണ്ടായി. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അഖിലിന് മരപ്പണിക്കിടെ ഇന്നലെ വയറില്‍ സൂര്യാതപമേറ്റു. വയറില്‍ കുമിളകള്‍ വന്ന നിലയിലാണ് പാടുകൾ. തുടർന്ന് അഖിലിനെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുട്ടികളും പ്രായമായവരും ഉൾപ്പെടെ മുഴുവൻ പേരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു.
Photo and News Source: Janam TV



