വാഷിംഗ്ടൺ | ഇറാനുമായുള്ള പ്രതിരോധ നടപടികളിൽ അമേരിക്കൻ സൈന്യം അത്യാധുനിക ആയുധശേഖരത്തിന്റെ വലിയൊരു ഭാഗം ചിലവഴിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 28-ന് ഇസ്രായേൽ നടത്തിയ ഇറാൻ ആക്രമണത്തെ തുടർന്ന് അമേരിക്ക പ്രതിരോധത്തിലായി.
പെന്റഗണിന്റെ കണക്കുകൾ പ്രകാരം 1000 ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും 1200 പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളും ഉപയോഗിച്ചു. ഓരോ ടോമാഹോക്ക് മിസൈലിന് 36 ലക്ഷം ഡോളറും, പേട്രിയറ്റ് മിസൈലിന് 30 ലക്ഷം ഡോളറും വിലയുണ്ട്. കൂടാതെ, 1100 JASSM ER മിസൈലുകളും വിക്ഷേപിച്ചു.
യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ 560 കോടി ഡോളറിന്റെ ആയുധങ്ങൾ ഉപയോഗിച്ചു. സ്വതന്ത്ര ഏജൻസികൾ 2800 കോടി മുതൽ 3500 കോടി ഡോളർ വരെ ആകെ ചിലവ് കണക്കാക്കുന്നു. പ്രതിദിനം ശരാശരി 100 കോടി ഡോളർ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.
Photo and News Source: Siraj Live



