കേരളത്തിൽ ശനിയാഴ്ച കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ പാലക്കാട്, കോല്ലം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രമാതീതമായ ചൂട് രേഖപ്പെടുത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ 26-ന് ശേഷം വേനൽ മഴ സജീവമാകുമെന്നും എല്ലാ ജില്ലകളിലേക്കും മഴ എത്തുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഇന്ന് വൈകിട്ട് ഇടനാട്, കിഴക്കൻ മേഖലകളിൽ ചെറിയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയെത്തും.
എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ മധ്യ-തെക്കൻ ജില്ലകളിൽ ചെറിയ തോതിൽ മാത്രമേ മഴ ലഭിക്കൂ. ഭൂരിഭാഗം ഇടങ്ങളും മഴയില്ലാതെ തുടരുമെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Photo and News Source: Sathyam Online



