പത്തനംതിട്ട: പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ആർ ലക്ഷ്മി പണിക്കർ (32) എന്ന യുവ ഡോക്ടറുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി. വിവാഹശേഷം പേരും മതവും മാറിയതിനെ തുടർന്നുള്ള സാഹചര്യങ്ങൾ അന്വേഷിക്കണമെന്നാണ് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിംഗ് ആഭ്യന്തര വകുപ്പിന് നൽകിയ പരാതി.

ഇവർ ഷേബാ റേച്ചൽ എന്ന പുതിയ പേര് സ്വീകരിച്ചിരുന്നു. ഈ മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉന്നതതല അന്വേഷണ സംഘം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. അസ്വാഭാവിക മരണമെന്ന നിലയിലാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.

ഡോക്ടറുടെ ജോലിഭാരത്തെക്കുറിച്ചും ആശുപത്രി അധികൃതർക്കെതിരെയും ബന്ധുക്കൾ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിൽ ഗൂഢലക്ഷ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ തന്നെ ആരോപണങ്ങൾ ഉയർന്നത് കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനാണോ എന്നും സംശയമുണ്ട്.

Photo and News Source: Kvartha