പൈനാപ്പിൾ ഇഷ്ടപ്പെടുന്നവർക്ക് തൊലി കളയുന്നതെന്നാലെളുപ്പമല്ല. എന്നാലിനി അതൊരു പ്രശ്നമല്ല. പൈനാപ്പിൾ മുറിക്കുന്നതിന് മുമ്പ് കൗണ്ടർ മുകളിൽ വച്ച് അമർത്തി ഉരുട്ടുക. ഉൾഭാഗത്തെ നാരുകൾ അയയുകയും കഷണങ്ങളായി മുറിക്കുമ്പോൾ എളുപ്പത്തിൽ വേർപെടുകയും ചെയ്യും.
പൈനാപ്പിളിന്റെ മുകൾ, താഴ്ഭാഗം മുറിച്ചു മാറ്റുക. നേരെ വച്ച് വശങ്ങളിലെ തൊലി ചെത്തിയെടുക്കാം. മുകളിൽ നിന്ന് താഴേക്കാണ് ചെത്തേണ്ടത്. കറുത്ത കുത്തുകൾ ഉണ്ടെങ്കിൽ ചെരിഞ്ഞ് നീളത്തിൽ മുറിച്ചു മാറ്റാം.
പൈനാപ്പിൾ നാലായി മുറിച്ച ശേഷം ഓരോന്നിലെയും തൊലി കളയുന്നത് എളുപ്പമാകും. പൈനാപ്പിൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പൈനാപ്പിൾ കോറർ വാങ്ങുന്നത് നല്ലതാണ്. കത്തി ഉപയോഗിച്ച് മുറിക്കുന്നതിനേക്കാൾ വേഗത്തിലും കൃത്യമായും കഷണങ്ങളാക്കാൻ ഇത് സഹായിക്കും.
Photo and News Source: Kairali News



