രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ്. ഈ ചൂട് ഇലക്ട്രിക് വാഹനങ്ങളുടെ (EV) പ്രകടനത്തെയും ബാറ്ററി ആയുസ്സിനെയും ഗണ്യമായി ബാധിക്കുന്നു. പഠനങ്ങൾ പ്രകാരം, അമിതമായ ചൂട് വാഹനത്തിന്റെ ഡ്രൈവിംഗ് റേഞജ് 20 ശതമാനം വരെ കുറയ്ക്കുന്നു. എയർ കണ്ടീഷണറിന്റെ അമിത ഉപയോഗവും ഉയർന്ന താപനില ബാറ്ററി കാര്യക്ഷമത കുറയ്ക്കുന്നതുമാണ് പ്രധാന കാരണം.

വാഹനം തണലിൽ പാർക്ക് ചെയ്യുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് വാഹനത്തിനുള്ളിലെ താപനില വളരെ വേഗം ഉയർത്തുന്നു. ഒരു മണിക്കൂറിനുള്ളിൽ 40 ഡിഗ്രി ഫാരൻഹീറ്റ് വരെ വർദ്ധനവുണ്ടാകാം. തണലിൽ പാർക്ക് ചെയ്താൽ 20 ഡിഗ്രി മാത്രമേ ഉയരൂ. വാഹനം ചാർജറിൽ ഉള്ളപ്പോൾ തന്നെ എ സി ഓണാക്കുന്നത് (പ്രീ കണ്ടീഷനിംഗ്) ബാറ്ററിക്ക് നഷ്ടമില്ലാതെ ഉള്ളിലെ ചൂട് കുറയ്ക്കുന്നു.

ARAI ഡാറ്റ പ്രകാരം, പ്രീ കണ്ടീഷനിംഗ് രീതി പിന്തുടരുന്നത് വാഹനത്തിന്റെ റേഞജ് 12 ശതമാനം വരെ വർദ്ധിപ്പിക്കും. ബാറ്ററി ആയുസ്സിനായി 20/80 ചാർജിംഗ് നിയമം പാലിക്കുക. ബാറ്ററി 20 ശതമാനം വരെ ഡിസ്ചാർജ് ചെയ്ത ശേഷം 80 ശതമാനം വരെ ചാർജ് ചെയ്യുക. ഇത് ബാറ്ററി ആയുസ്സ് നീട്ടാൻ സഹായിക്കും.

Photo and News Source: Siraj Live