വേനൽക്കാലത്ത് പാമ്പുകളുടെ ശല്യം കൂടുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ പൊതുജനങ്ങളെ ജാഗ്രതയോടെ ഇരിക്കാൻ ആഹ്വാനം ചെയ്തു. വീടിനോട് ചേർന്നുള്ള പുൽക്കാടുകളും കരിയിലക്കൂട്ടങ്ങളും വൃത്തിയാക്കുക. ജനാലകളിലും വാതിലുകളിലും ഉണ്ടാകുന്ന വിടവുകൾ അടയ്ക്കുക. ജനലുകൾ തുറന്നിടുമ്പോൾ നെറ്റുകൾ ഉപയോഗിക്കുക. കിണറ്റിൽ നിന്നും വെള്ളം കോരുന്നതിന് മുമ്പ് കയറിലോ കപ്പിയിലോ പാമ്പുകളുണ്ടോയെന്ന് പരിശോധിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് എലികളെ ആകർഷിക്കും. എലികളെ തേടി പാമ്പുകൾ വീടിനുള്ളിൽ എത്തുകയാണ് ചെയ്യുക. രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് കരുതുക.

ഹെൽമെറ്റ്, ഷൂസ് എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി പരിശോധിക്കുക. വാഹനങ്ങളിൽ ഇഴജന്തുക്കൾ കയറിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കട്ടൻ പോലുള്ള പാമ്പുകൾ തണുപ്പ് തേടി കിടക്കയിലേക്ക് വരാൻ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയിലോ ഉറങ്ങുക. വരാന്തയിലും ഉമ്മറത്തും ചെടിച്ചട്ടികൾക്കിടയിൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. പാമ്പ് കടിയേറ്റാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് തടയുന്ന പ്രഥമ ശുശ്രൂഷയാണ് പ്രധാനം.

Photo and News Source: Janam TV