കണ്ണൂരിൽ രഹസ്യമായി കടത്താൻ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26) ഉം പെരിങ്ങത്തൂരിലെ കെ. അജ്മൽ (25) ഉം ആണ് ഇതിൽ പിടിയിലായവർ.

കണ്ണൂരിന്റെ നഗരമധ്യത്തിലാണ് സംഭവം നടന്നത്. കാറിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച രഹസ്യ അറയിൽ പണം സൂക്ഷിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. പരിശോധനയിൽ പെട്ടെന്ന് കണ്ടെത്താനാവാത്ത വിധം രഹസ്യസ്ഥലത്തായിരുന്നു കോടികൾ.

ശനിയാഴ്ച്ച പുലർച്ചെ വാഹന പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്. കെ.എൽ. 13.എവി 2688 എന്ന വെനു കാറിലായിരുന്നു സംഭവം. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് പണം വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്ന് പോലീസ് പ്രാഥമികമായി കണ്ടെത്തി. അന്വേഷണം തുടരുന്നു. കാര് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Photo and News Source: Samakalika Malayalam