കൊച്ചിയിലെ പഴങ്ങനാടിൽ കടുത്ത ചൂടിനെത്തുടർന്ന് ഒരു ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു. സമരിറ്റൻ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തുവച്ചാണ് സംഭവം. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ ഫയർ എക്സ്റ്റിൻഗ്വിഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് അതീവ ജാഗ്രത നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പകൽ 11 മുതൽ വൈകിട്ട് 3 വരെ വെയിലിൽ പുറത്തിറങ്ങരുതെന്ന് കര്‍ശന നിർദ്ദേശമുണ്ട്. കൊല്ലം ജില്ലയിലാകട്ടെ, ഓറഞ്ച് അലർട്ട് പിൻവലിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയിൽ താപനില കുറഞ്ഞിരുന്നു.

Photo and News Source: Siraj Live