ന്യൂഡൽഹി: തന്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ വളച്ചൊടിച്ച രാഹുലിനെതിരെ മുൻ കരസേന മേധാവി ജനറൽ മുകുന്ദ് നരവനെ രംഗത്തിറങ്ങി. 2020-ൽ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച കയറിയ സംഭവത്തെക്കുറിച്ച് അദ്ദേഹം തന്റെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ, രാഹുൽ സ്വന്തം ഭാവനയിൽ മറ്റൊരു കഥ ചമച്ച് വിവാദമുണ്ടാക്കാൻ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.
ദേശീയ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ജനറൽ നരവാൻ രാഹുലിനെ കടുത്ത വിമർശനത്തിന് വിധേയനാക്കി. കരസേനാ മേധാവിയായിരിക്കെ, തനിക്ക് ഭരണ നേതൃത്വത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. “ജോ ഉചിത് സംഝോ വോ കരോ” എന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നിർദ്ദേശം തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത്, അത് സൈന്യത്തോടുള്ള വിശ്വാസത്തിന്റെ ഭാഗമാണെന്നും, തന്റെ സൈനികരുടെ കഴിവിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘടകങ്ങളും കണക്കിലെടുത്തായിരിക്കും തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, രാഷ്ട്രീയ താൽപ്പര്യത്തിനായി സൈന്യത്തെ ദയവായി രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ നേതാവായാലും സൈന്യത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി എല്ലായ്പോഴും ഒറ്റയ്ക്കായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Photo and News Source: Janam TV



