കേരളം മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമാണ് എട്ടുവയസുകാരൻ ആൽജോയുടെ കോടാലിയിൽ പാമ്പുകടിയേറ്റ് മരണം. ദിവസങ്ങൾക്ക് ശേഷവും ആൽജോയുടെ വീട്ടിൽ നിന്ന് അഞ്ചോളം ശംഖുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തി. വീട്ടിലെ തറയും ശുചിമുറിയിലെ പൈപ്പുകളും പരിശോധിച്ചപ്പോൾ ഇവയെ കണ്ടെത്തിയിരുന്നു.
ശംഖുവരയൻ ഇന്ത്യയിലെ ഏറ്റവും വിഷവീര്യമുള്ള പാമ്പുകളിലൊന്നാണ്. ഇവയ്ക്ക് ചുമരിലൂടെ കയറാനും ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകളിലൂടെ കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാനുമുള്ള കഴിവുണ്ട്. ശീതരക്ത ജീവികളായ ഇവയ്ക്ക് അമിത താപം സഹിക്കാൻ സാധിക്കില്ല. ചെറിയ തണുപ്പുള്ള സ്ഥലങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്.
ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ശംഖുവരയൻ കൂടുതലും പുറത്തിറങ്ങുന്നത്. ഇവയുടെ വിഷത്തിൽ നാഡികളെ ബാധിക്കുന്ന ന്യൂറോടോക്സിൻ അടങ്ങിയിരിക്കുന്നു. കടിയേറ്റാൽ ബോധക്ഷയം, കാഴ്ചമങ്ങൽ, ഛർദ്ദി എന്നിവ ഉണ്ടാകാം. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെടാം. വീടുകളിലേക്കെത്താനുള്ള സാദ്ധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
Photo and News Source: Kairali News



