കോട്ടയത്ത് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരി സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര ഉപയോഗിച്ച സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം എസ്പിയെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. നക്ഷത്ര മുദ്രയുള്ള കാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദമുയർന്നു. കോടതിയിലെത്തിയപ്പോൾ കാറിലെ നമ്പർ പ്ലേറ്റിന് സമീപമുള്ള ഔദ്യോഗിക ചിഹ്നം മാധ്യമ ശ്രദ്ധയിൽപ്പെട്ടു. നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയതോടെ തച്ചങ്കരി ബോർഡ് മാറ്റാൻ ശ്രമിച്ചു.

ഡ്രൈവർ തന്നെ വീഴ്ത്തിയെന്നും ത്രീസ്റ്റാർ ബോർഡ് ഉപയോഗിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. മൂന്ന് വർഷം മുമ്പ് പോലീസ് സർവീസിൽ നിന്ന് വിരമിച്ച തച്ചങ്കരി ഡിജിപി റാങ്കിലായിരുന്നു.

Photo and News Source: Samakalika Malayalam