സിനിമാ നിര്‍മ്മാതാവ് മുരളി കുന്നുംപുറത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി സമര്‍പ്പിച്ചു. സുമതി വളവ് എന്ന സിനിമയുടെ സംവിധായകന്‍ വിഷ്ണു ശശിശങ്കറും, എഴുത്തുകാരന്‍ അഭിലാഷ് പിള്ളയും ചേർന്ന് കൊച്ചി സൈബര്‍ പോലീസിന് പരാതി നല്‍കി. വ്യാപകമായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ മുരളിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ആസൂത്രിത ഗൂഢാലോചനയാണെന്നും അവര്‍ ആരോപിക്കുന്നു. പരാതിയോടൊപ്പം മുരളിക്കെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്‍തിരിക്കുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇടപെട്ടു. സിനിമയുടെ സാമ്പത്തിക കണക്കുകള്‍ സംഘടന നേരിട്ടു പരിശോധിക്കുമെന്നും, നേരിട്ടെത്തി വിശദീകരിക്കാനും മുരളിയോടും സംഘത്തോടും ആവശ്യപ്പെട്ടു. സിനിമകളുടെ വരുമാന കണക്കുകള്‍ സുതാര്യമായി പുറത്തുവിടുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

Photo and News Source: Asianet News