ബെംഗളൂരുവിൽ നിന്നുള്ള ഒരു അമേരിക്കൻ വനിത കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായി. ടൂറിസം വകുപ്പ് ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി. ഹോംസ്റ്റേ ഉടമയെയും സഹായിയായ വ്രുജേഷ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ വ്രുജേഷ് കുമാർ യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബലാത്സംഗം നടത്തിയെന്നാണ് കേസ്. തുടർന്ന് ഹോംസ്റ്റേ ഉടമ വൈഫൈ കണക്ഷൻ വിച്ഛേദിച്ചു.

യുവതി പിന്നീട് കണക്ഷൻ ലഭിച്ചതിന് ശേഷമാണ് ഹോംസ്റ്റേയിൽ നിന്ന് പുറത്തുകടന്നത്. തുടർന്ന് യുവതി അമേരിക്കൻ എംബസിയെ വിവരം അറിയിച്ചു. എംബസി അധികൃതർ മൈസൂരു പോലീസിന് നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യുവതിയുടെ കൂടുതൽ വിവരങ്ങൾ പോലീസ് രഹസ്യമാക്കി വച്ചിരിക്കുന്നു.

Photo and News Source: Janmabhumi