മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ഒരു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് സൂര്യാതപം ഏറ്റു. പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നു വയസ്സും അഞ്ചു വയസ്സുമുള്ള ആൺകുട്ടികളാണ് പൊള്ളലേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ചയോടെ ഇവ വലുതായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. കേരളത്തിൽ സമാനമല്ലാത്ത ചൂടാണ് അനുഭവപ്പെടുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിക്കുന്നു.

പകൽ 11 മുതൽ വൈകുന്നേരം 4 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നു.

Photo and News Source: Kairali News