സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ, ഈ പോഷകം അമിതമായി ശരീരത്തിലെത്തിയാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉയർന്ന അളവിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് വർദ്ധിച്ചു വരുന്നു. വിറ്റാമിൻ ഡി വിഷാംശമായി മാറുന്ന അവസ്ഥ അപൂർവ്വമാണെങ്കിലും, സമീപകാലത്ത് ഇത്തരം കേസുകൾ വർദ്ധിച്ചു വരുന്നതോടെ ആരോഗ്യ വിദഗ്ധർ ആശങ്കാകുലരാണ്.
ശരീരത്തിൽ വിറ്റാമിൻ ഡി അമിതമാകുമ്പോൾ, രക്തത്തിലെ കാൽസ്യം അളവ് അപകടകരമായി വർദ്ധിക്കുന്നു. ഇത് 'ഹൈപ്പർകാൽസീമിയ' എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. രക്തധമനികളിലും കോശങ്ങളിലും കാൽസ്യം അടിഞ്ഞുകൂടുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്കും വൃക്കയിലെ കല്ലുകൾക്കും കാരണമാകുന്നു.
എന്നാൽ, പേശീബലഹീനത, തളർച്ച, ഛർദ്ദി, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. ചികിത്സ ലഭിക്കാതെ പോയാൽ വൃക്കകളുടെ പ്രവർത്തനം നിലച്ച് ആന്തരിക രക്തസ്രാവം പോലും ഉണ്ടാകാം. വാർദ്ധക്യ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിറ്റാമിൻ ഡി അത്യാവശ്യമാണെങ്കിലും, അളവ് ശ്രദ്ധിക്കേണ്ടതാണ്.
Photo and News Source: Kvartha


