ബ്രിട്ടീഷ് സിനിമാസ് ബാനറിൽ ഹാരിസ് മൊയ്തുട്ടി, ജിഷ്ണു ശങ്കർ, ശ്രീധർ ചെനി, ജോജി ജിതേന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ബൂം ബാങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി ചവറ കൾചറൽ സെൻ്ററിൽ നടന്ന പൂജ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

സിജു വിൽസൺ, സിദ്ധാർഥ് ഭരതൻ, നിഷാന്ത് സാഗർ, അരുൺ കുര്യൻ, സുബിൻ ടാർസൻ, നിഹാദ് തൊപ്പി, മിഥുട്ടി, ദേവിക സതീഷ്, ഷാരിക്ക് മുഹമ്മദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ ജിൻഷാദ് ഗുരുവായൂർ ഒരുക്കിയിരിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ ഗിരീഷ് കൊടുങ്ങല്ലൂർ, ഛായാഗ്രാഹകൻ ജിൻഷാദ് ഗുരുവായൂർ, എഡിറ്റർ നിർമൽ ആർ, ആർട്ട് ഡയറക്ടർ അനൂപ് വിജയകുമാർ എന്നിവരാണ് പ്രധാന സാങ്കേതിക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സംഗീതവും ഒറിജിനൽ സ്കോറും ജുബൈർ മുഹമ്മദ് കൈകാര്യം ചെയ്യുന്നു.

Photo and News Source: Malayalam Express