കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും സ്വർണത്തിന്റെ വില ഇടിഞ്ഞു. ഗ്രാം വില 130 രൂപ കുറഞ്ഞ് 14,020 രൂപയായി. പവൻ വില 1,040 രൂപ ഇടിഞ്ഞ് 1,12,160 രൂപയായി. ഇന്നലെ ഗ്രാം 110 രൂപ കുറഞ്ഞ് 14,075 രൂപയായിരുന്നു. പവൻ 880 രൂപ ഇടിഞ്ഞ് 1,12,600 രൂപയായിരുന്നു.

കഴിഞ്ഞ ജനുവരി 29-ന് 1,31,160 രൂപയായിരുന്നു സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വില. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ഒരു വർഷത്തിനുള്ളിൽ ഒരു പവനിൽ 42,400 രൂപയുടെ വിലക്കയറ്റം ഉണ്ടായി. വിലയിടിവ് നിരന്തരം തുടരുന്നു.

Photo and News Source: Siraj Live