കൊൽക്കത്തയിലെ ഹൂഗ്ലി നദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തോണി സവാരി നടത്തി. ഓരോ ക്ലിക്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി. ഹൗറ പാലം, വിദ്യാനഗർ സേതു തുടങ്ങിയ പ്രദേശങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു. ഓരോ ബംഗാളിക്കും ഗംഗയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഗംഗയുടെ ദിവ്യജലം ചരിത്രത്തിന്റെ ചൈതന്യം വഹിക്കുന്നു’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പുണ്യനദിയുടെ തീരത്ത് വള്ളക്കാരുമായും പ്രഭാത സവാരിക്കാരുമായും സംവദിച്ചു.

തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ തിരക്കുകൾ മാറ്റിവച്ചാണ് പ്രധാനമന്ത്രി പ്രഭാതയാത്ര നടത്തിയത്. മെയ് നാലിന് ബംഗാളിന്റെ വികസനത്തിന് പുതിയൊരു പുലരി വരുമെന്ന പ്രതീക്ഷയാണ് ഈ സന്ദർശനം നൽകുന്നത്.

Photo and News Source: Janam TV