കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി പട്ടികയിൽ ദളിതരുടെ പ്രാതിനിധ്യം ഇല്ലാത്തത് സംബന്ധിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ ചോദ്യുയർത്തിയിട്ടുണ്ട്. ദളിതർക്കും ഒബിസികൾക്കും വേണ്ടി ദിവസവും ശക്തമായി പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, തന്റെ പാർട്ടിയിലെ സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. കൊടിക്കുന്നിൽ സുരേഷ് ഒരു സീനിയർ നേതാവാണെങ്കിലും, കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാത്തത് സംശയാസ്പദമാണെന്ന് ടിപി സെൻകുമാർ അഭിപ്രായപ്പെട്ടു.

യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Photo and News Source: Janmabhumi