കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 4, 5 എന്നിവിടങ്ങളിൽ നിന്ന് ഏപ്രിൽ 26 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കുവൈറ്റ് എയർവേയ്‌സും ജസീറ എയർവേയ്‌സുമാണ് ഈ സർവീസുകൾ നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ പ്രവാസികൾക്ക് ആശ്വാസകരമാണ്.

ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്‌സ് ടെർമിനൽ 4-ൽ നിന്നാണ് പ്രവർത്തനം. ലണ്ടൻ, റിയാദ്, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡൽഹി, മനില എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ നടത്തും. കെയ്‌റോയിലേക്ക് ദിവസേന ഒരു വിമാനവും, ജിദ്ദ, ധാക്ക എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാല് സർവീസുകളും ഏർപ്പെടുത്തിയിരിക്കുന്നു.

ജസീറ എയർവേയ്‌സ് ടെർമിനൽ 5-ൽ നിന്നാണ് സർവീസുകൾ. ആദ്യ വാരത്തിൽ അമ്മാൻ, ബെയ്‌റൂട്ട്, കെയ്‌റോ, ദമാസ്കസ്, ദുബായ്, ഇസ്താംബുൾ, മുംബൈ, കൊച്ചി, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ പറക്കും. യാത്രാ നിബന്ധനകൾ പാലിച്ചുകൊണ്ട് വെബ്‌സൈറ്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Photo and News Source: Sathyam Online