മുംബൈയിലെ ഭാണ്ഡുപ്പിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനു വേണ്ടി എടുത്ത കുഴിയില്‍ വീണ് ഒരു യുവാവ് മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. 25 കാരനായ ഭാല്‍ചന്ദ്ര ഫാലെ എന്നയാളാണ് മരണമടഞ്ഞത്. ജനത മാര്‍ക്കറ്റിന് സമീപം വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

സമീപത്തുള്ള കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയില്‍ നടന്നുപോകുന്നതിനിടെ അബദ്ധത്തില്‍ ഇവര്‍ കുഴിയില്‍ വീഴുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ഉടന്‍ തന്നെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 19 മുതൽ 43 വരെ പ്രായമുള്ളവരാണ് പരുക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലായിരിക്കെയാണ് ഭാല്‍ചന്ദ്ര മരണമടഞ്ഞത്.

Photo and News Source: Siraj Live