മത്തൻ ഇല ഉപയോഗിച്ച് ഒരു ലഘു വിഭവം തയ്യാറാക്കാം. ആദ്യം പാൻ അടുപ്പിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും വറുക്കുക. ശേഷം മത്തൻ ഇല ചെറിയ കഷ്ണങ്ങളാക്കി ചേർത്തിളക്കുക.
അര കപ്പ് തേങ്ങ ചിരകിയതിൽ ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞു ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം പാനിലേയ്ക്കു ചേർത്ത്, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 5 മിനിറ്റ് വേവിക്കുക. അടുപ്പണച്ച് ചൂടോടെ ചോറിനൊപ്പം വിളമ്പാം.
ഈ വിഭവം പാകം ചെയ്യാൻ വളരെ എളുപ്പമാണ്. വേണ്ട ചേരുവകളും കുറഞ്ഞ സമയത്തിലും തയ്യാറാക്കാവുന്നതാണ്. ശരിയായ രീതിയിൽ പാകം ചെയ്താൽ രുചികരവും പോഷകമുള്ളതുമായ വിഭവം ലഭിക്കും.
Photo and News Source: Kerala Online News



