നടൻ ആര്യ തന്റെ പുതിയ ചിത്രമായ 'മിസ്റ്റർ എക്സി'നായി നടത്തിയ പ്രതിസന്ധി നിറഞ്ഞ ചിത്രീകരണ പരിപാടി ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്നു. 20 അടി ആഴമുള്ള മുംബൈയിലെ ഡൈവിങ് പൂളിൽ കൊടുംതണുപ്പിൽ രണ്ട് മണിക്കൂർ വരെ മുങ്ങിക്കിടന്നാണ് അദ്ദേഹം രംഗങ്ങൾ ചിത്രീകരിച്ചത്. സാധാരണയായി ഇന്ത്യൻ സിനിമകളിൽ അണ്ടർവാട്ടർ രംഗങ്ങൾ ആറടി മാത്രം ആഴമുള്ള പൂളുകളിലാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ സംവിധായകൻ മനു ആനന്ദ് സമുദ്രത്തിന്റെ ആഴക്കടൽ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആഗ്രഹിച്ചു. 15 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയുള്ള തണുപ്പിൽ, ശരീരം വിറയ്ക്കാതെ ശ്വാസം അടക്കിപ്പിടിച്ച് 30 മുതൽ 40 സെക്കൻഡ് വരെ നീളുന്ന രംഗങ്ങൾ ചെയ്യുക എന്നത് ആര്യക്ക്
വലിയ വെല്ലുവിളിയായിരുന്നു. 'ശരീരം വിറയ്ക്കാൻ പോലും പാടില്ലായിരുന്നു. കാമറയ്ക്ക് മുന്നിൽ തണുപ്പിന്റെ ഏറ്റവും ചെറിയ ലക്ഷണവും കാണിക്കാതെ അഭിനയിക്കുക എന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു' എന്ന് ആര്യ അഭിമുഖത്തിൽ പറഞ്ഞു.
Photo and News Source: Samakalika Malayalam


