അസമിലെ കാര്‍ബി ആംഗ്ലോംഗിൽ വസിക്കുന്ന 19 വയസ്സുള്ള പൂജ മലഗ് എന്ന യുവതി തന്റെ 42 വയസ്സുള്ള മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരുക്കേറ്റു. പോലീസ് അന്വേഷണമനുസരിച്ച്, പൂജയും മാതാവും തമ്മിൽ മുൻപ് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, പൂജ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പൂജയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെത്തി.

കൊലപാതകത്തിന്റെ പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.

Photo and News Source: Siraj Live