ലോകത്തെ ഏറ്റവും വലിയ ഗർഭനിരോധന ഉറ നിർമ്മാതാക്കളായ മലേഷ്യൻ കമ്പനി കാരക്സ്, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം ഉറകളുടെ വില 30 ശതമാനം വരെ ഉയർത്തുമെന്ന് അറിയിച്ചു. യുഎസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത വസ്തുക്കളുടെ വിതരണം തടസപ്പെട്ടു. ഉദാഹരണത്തിന്, 12 ഡ്യൂറക്സ് ഉറകളുടെ പായ്ക്കറ്റ് 270 രൂപയിൽ നിന്ന് 324 രൂപയായി ഉയരും. ഉൽപാദനച്ചെലവ് ഗണ്യമായി വർദ്ധിച്ചതായി കമ്പനി സൂചിപ്പിച്ചു.
സിലിക്കൺ ഓയിൽ, സിന്തറ്റിക് റബ്ബർ തുടങ്ങിയ പ്രധാന വസ്തുക്കളുടെ വിതരണം തടസപ്പെട്ടതിനാലാണ് വിലക്കയറ്റം. യുദ്ധവും ഉപരോധവും തുടർന്നാൽ വില മേലേറാൻ സാധ്യതയുണ്ട്. കാരക്സ് വർഷംതോറും 500 കോടി ഉറകൾ നിർമ്മിക്കുന്നു. ഡ്യൂറെക്സ്, ട്രോജൻ തുടങ്ങിയ ബ്രാൻഡുകൾക്കും ഐക്യരാഷ്ട്രസഭയ്ക്കും ഉറകൾ നൽകുന്നു.
Photo and News Source: Kairali News



