സ്വർണവില ഇന്നും തുടർച്ചയായി ഇടിഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,025 രൂപയായി. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ 1,920 രൂപയോളം വില ഇടിഞ്ഞു. 18 കാരറ്റ് 11,520 രൂപയിലും, 14 കാരറ്റ് 8,970 രൂപയിലും, 9 കാരറ്റ് 5,785 രൂപയിലും എത്തി. വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.
ഗ്രാമിന് 260 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. ഏപ്രില് 18-ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഏപ്രില് 2-ന് 1,09,240 രൂപയായിരുന്നു ഏറ്റവും കുറഞ്ഞത്. ആഗോള വിപണിയിലും സ്വർണവില നേരിയ ഇടിവ് രേഖപ്പെടുത്തി. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധനവ് സ്വാധീനം ചെലുത്തുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണത്തിന് ആവശ്യക്കാർ ഉണ്ടെങ്കിലും, യുഎസ് ഡോളറിന്റെ ശക്തി വിലയെ തടയുന്നു. വരും ദിവസങ്ങളിൽ വിപണിയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഇന്നത്തെ വിലയിൽ 5% പണിക്കൂലി, 3% നികുതി, 45 രൂപ ഹാള്മാർ ചാർജും ഉൾപ്പെടുന്നു.
Photo and News Source: Dhanam



