ഡൽഹിയിൽ നടന്ന കൊലപാതകം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. 22 വയസ്സുള്ള പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കി. മുഖത്ത് മാരകമായ പരുക്കുകളും, മൂക്കിന്റെ അസ്ഥി തകർച്ചയും, കൈകളിലും കാലുകളിലും ചതവുകളും കണ്ടെത്തി. കഴുത്തിലെ പേശികളിൽ രക്തസ്രാവവും തൈറോയ്ഡ് തരുണാസ്ഥിയുടെ ഒടിവുകളും രേഖപ്പെടുത്തി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും, കൂടുതൽ പരിശോധനകൾക്കായി അവയവങ്ങൾ, രക്തസാമ്പിളുകൾ, സ്വാബുകൾ എന്നിവ ശേഖരിച്ചു. ലൈംഗികാതിക്രമം സംഭവിച്ചോ എന്നും പരിശോധിക്കും.

ബുധനാഴ്ച രാവിലെ നടന്ന സംഭവത്തിൽ പ്രതി മുൻ വീട്ടുജോലിക്കാരനായ രാഹുൽ മീണയാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജിമ്മിലായിരുന്ന സമയത്തായിരുന്നു കൃത്യം. പ്രതി ഭാരമേറിയ വസ്തുവും മൊബൈൽ ചാർജിംഗ് കേബിളും ഉപയോഗിച്ച് ആക്രമിച്ചു. ബോധരഹിതയായ സമയത്ത് ലൈംഗിക ഉപദ്രവം നടത്തിയതായും പോലീസ് സംശയിക്കുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറാകുന്നതിനായി പെൺകുട്ടി റൂഫ്ടോപ്പ് മുറിയിൽ താമസിച്ചിരുന്നു.

Photo and News Source: Siraj Live