ആലപ്പുഴയിലെ കായംകുളത്ത് പാമ്പുകടിയേറ്റ് 42 കാരിയായ സെലീന മരണപ്പെട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതിയുമായി.

വീട്ടുപരിസരത്ത് നിന്ന് പാമ്പുകടിയേറ്റ സെലീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രതിവിഷം നൽകിയില്ല. ആശുപത്രിയിൽ പ്രതിവിഷം ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തിയില്ലെന്ന് ആശുപത്രി അവകാശപ്പെട്ടു.

വലതുകാലിൽ ചെറിയ മുറിവുണ്ടായിരുന്നെങ്കിലും പാമ്പുകടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു. രോഗിയെ നിരീക്ഷണത്തിലാക്കി. രക്തപരിശോധനയ്ക്കായി കാത്തിരിക്കുമ്പോൾ ശുചിമുറിയിൽ പോയപ്പോൾ അവർ കുഴഞ്ഞുവീണു. ന്യൂറോളജിക്കൽ ലക്ഷണങ്ങളില്ലാത്തതിനാൽ പാമ്പുകടിയാണോ മരണം എന്ന് പോസ്റ്റ്മോർട്ടിനു ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ.

വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. മരണകാരണം വ്യക്തമാകും.

Photo and News Source: Janam TV