കപ്പലണ്ടി കഴിക്കുന്നത് പലരുടെയും പതിവാണ്. നേരം പോക്കിനായാലും, ആരോഗ്യത്തിനായി കഴിക്കുന്നവരാണ് നമ്മൾ. നിലക്കടലയിൽ ധാരാളം അയൺ, കാത്സ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഇ, ബി6 എന്നിവയും സമൃദ്ധമാണ്. നിലക്കടലയുടെ പ്രധാന ഗുണങ്ങളിൽ ആദ്യത്തേത് ദഹനപ്രശ്നങ്ങൾ പരിഹരിക്കുകയാണ്. ഇത് നിത്യവും കഴിക്കുന്നത് ഗുണകരമാണ്. ശാരീരിക ശക്തി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ഗർഭിണികൾ കഴിക്കുന്നത് ശിശുവിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഒമേഗ 6 ചർമ്മത്തെ മൃദുവും ഈർപ്പമുള്ളതുമായി നിലനിർത്തുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. രക്തക്കുറവ് ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കുന്നു. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളായ ചർമ്മത്തിന്റെ വലിപ്പം കുറയ്ക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. ഇതിലെ ആന്റീ ഓക്സിഡന്റുകൾ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു.
Photo and News Source: Janmabhumi



