തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ നിരവധി ദിവസങ്ങളായി തുടരുന്ന അപകടത്തിന്റെ പുതിയ വഴക്കാണ് ഇന്ന് വെളിവാകുന്നത്. സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് വീണ്ടും രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. തെരുവുനായ ഭക്ഷിക്കുന്ന അവസ്ഥയിലായിരുന്ന ഇവ, പോലീസിനെ ഏല്പിച്ചുവെന്ന് നാട്ടുകാർ അറിയിച്ചു.

ഇന്നലെ മാത്രം ഒരാളുടെ തല ഉൾപ്പെടെ നിരവധി അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിന്റെ ശരീരഭാഗങ്ങളാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. 10 മൊബൈലുകളും കണ്ടെത്തിയിരുന്നു.

21 ഏപ്രിലിൽ മൂന്നുമണിയോടെ നടന്ന സാമ്പിള് വെടിക്കെട്ടിനിടെ സ്‌ഫോടനമുണ്ടായി. അന്ന് തന്നെ 13 പേർ മരിക്കുകയും, വെന്റിലേറ്ററിലായിരുന്ന പ്രവീണും മരണമടഞ്ഞതോടെ മരണസംഖ്യ 14 ആയി. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ് എന്നിവർ ഗുരുതരാവസ്ഥയിലാണ് ചികിത്സയില്.

Photo and News Source: Siraj Live