കൊല്ലം: ദേശീയപാതാനിർമ്മാണത്തിന്റെ ഭാഗമായി ചവറ പാലം പണിക്കായി സൂക്ഷിച്ചിരുന്ന 24. 58 ലക്ഷം രൂപ വിലമതിക്കുന്ന ഇരുമ്പുവസ്തുക്കൾ മോഷണം പോയി. 3261 ഇരുമ്പ് ബോൾട്ടുകൾ, 4274 നട്ടുകൾ, 4278 വാഷറുകൾ, 32 എം. എം കനത്ത ഇരുമ്പ് പ്ലേറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ചവറ പാലത്തിന്റെ വടക്കുഭാഗത്തുനിന്നാണ് മോഷണം നടന്നത്. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 5 വരെയുള്ള കാലയളവിലാണ് കൃത്യം നടന്നത്.
ഏപ്രിൽ 10-ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പറുമായി പരാതി ലഭിച്ചതിനെ തുടർന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ഓച്ചിറ, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലും ഇത്തരം മോഷണങ്ങൾ നടക്കുന്നതായി കരാറുകാരായ വിശ്വസമുദ്രയുടെ ജീവനക്കാർ വെളിപ്പെടുത്തി.
Photo and News Source: Mathrubhumi



