പ്രതികാരത്തിന്റെ സ്വഭാവം സിനിമകളിലാണ് നാം കൂടുതലും കാണുന്നത്. ചിലർ മറഞ്ഞുനിന്ന് പ്രതികാരം ചെയ്യുമ്പോൾ മറ്റുചിലർ നേരിട്ടെത്തി തീർക്കുന്നു. എന്നാൽ മനുഷ്യർക്കുമാത്രമല്ല, ജന്തുക്കൾക്കും പ്രതികാരിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. വാഷിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസർ ജോൺ മാർസ്‍ലഫ് നടത്തിയ പഠനത്തിൽ കാക്കകൾക്ക് വർഷങ്ങളോളം കാത്തിരുന്ന് പ്രതികാരം ചെയ്യാനുള്ള കഴിവുണ്ടെന്ന് തെളിഞ്ഞു.

2006-ൽ ആരംഭിച്ച പഠനത്തിൽ, അദ്ദേഹം ക്രൂരമുഖമുള്ള ഒരു മാസ്ക് ധരിച്ച് ഏഴ് കാക്കകളെ പിടികൂടി. അവയുടെ ചിറകുകളിൽ അടയാളങ്ങൾ രേഖപ്പെടുത്തി വിട്ടയച്ചു. കുറേ നാളുകൾക്ക് ശേഷം പഴയ മാസ്ക് ധരിച്ച് ക്യാമ്പസിലൂടെ നടന്നപ്പോൾ, കാക്കകൾ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിച്ചു. ഏഴിലധികം കാക്കകൾ ഏഴ് വർഷത്തോളം തുടർച്ചയായി ആക്രമിച്ചു.

2013-നുശേഷം ആക്രമണം കുറഞ്ഞുവെങ്കിലും, 17 വർഷത്തിനുശേഷം വീണ്ടും മാസ്ക് ധരിച്ച് വന്നപ്പോൾ, കാക്കകൾ അദ്ദേഹത്തെ ആക്രമിക്കാതെ ഒഴിഞ്ഞുപോയി. ഈ പഠനം ജീവജാലങ്ങളുടെ സ്മരണശക്തിയെയും പ്രതികാരബോധത്തെയും കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു.

Photo and News Source: Kairali News