സിനിമയിലുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി തുറന്നുപറഞ്ഞു. മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. സിനിമയുമായി മുന്നോട്ട് പോകരുതെന്ന് മുരളിയോട് തന്നെ പറഞ്ഞിരുന്നുവെന്നും, റിലീസിനുമുമ്പ് സിനിമ കണ്ട് തലയില്‍ കൈവച്ചുപോയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അഞ്ചോ, ആറോ കോടി മാത്രമുണ്ടായിരുന്ന കഥയെ 15 കോടി രൂപ മുടക്കി സിനിമയാക്കിയതായി വേണു പറയുന്നു. വീഡിയോയിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ തന്റെ അറിവനുസരിച്ച് സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുമതി വളവ് എന്ന സിനിമയുടെ പ്രൊഡ്യൂസർ മുരളി കുന്നുംപുറത്തെ ദുബായിൽ വച്ച് കണ്ടപ്പോൾ, സീരിയലിന്റെ നിലവാരത്തിലുള്ള കഥയുടെ പോരായ്മകളെപ്പറ്റി സംസാരിക്കുകയും, സിനിമയുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അണിയറ പ്രവർത്തകരുടെ പിന്തുണയോടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

Photo and News Source: Malayali Life