തിരുവനന്തപുരം കാട്ടാക്കടയിൽ രാഹുൽ (24) എന്ന യുവാവ് കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപം വച്ച് വാക്കുതർക്കം ഉണ്ടായി. തുടർന്ന് താക്കോൽ കൊണ്ട് വാരിയെല്ലിന് സമീപം കുത്തേറ്റു.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് പ്രതിയെ അന്വേഷിക്കുന്നു. ആക്രമണത്തിനു പിന്നിൽ ബൈക്ക് വിറ്റ പണത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു.
മരിച്ച രാഹുലിന്റെ സുഹൃത്തിന് വേണ്ടി പ്രതിയാണ് ബൈക്ക് വാങ്ങിയത്. ബാക്കി പണം ആവശ്യപ്പെട്ട് ഫോൺ ചെയ്തപ്പോൾ രാഹുലിന്റെ സഹോദരിയോട് പ്രതി മോശമായി സംസാരിച്ചു. ഇതുമൂലമാണ് രാത്രി റോഡരികിൽ വച്ച് തർക്കം പൊട്ടിപ്പുറപ്പെട്ടത്.
Photo and News Source: Kairali News



