छेത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം നടന്നത്. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യയോടുള്ള സംശയവും തർക്കവുമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതി മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. പിന്നെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലവെട്ടിയ പ്രതി ശരീരം ചാക്കിലാക്കി. തലയുമായി തെരുവിലൂടെ നടക്കുമ്പോൾ 'എന്റെ ഭാര്യയെ ഞാന്‍ കൊന്നു' എന്ന് വിളിച്ചുപറഞ്ഞു.

നാട്ടുകാരുടെ വിവരമറിഞ്ഞ പൊലീസ് ഉടൻ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി നിരന്തരമായ തർക്കങ്ങൾക്ക് ഇടയിലായിരുന്നു. ഇവർക്ക് രണ്ട് പെൺകുട്ടികളടക്കം നാലുമക്കളുണ്ട്.

Photo and News Source: Kerala Online News