ബംഗാളിലും തമിഴ്നാട്ടിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി. വടക്കൻ ബംഗാളിലെ 54 സീറ്റുകളടക്കം 152 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ 91.46% പോളിങും തമിഴ്നാട്ടിൽ 84.69% പോളിങും രേഖപ്പെടുത്തി.
എസ്.ഐ.ആർ പ്രക്രിയയിലൂടെ 91 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് ഈ പോളിങ് ലഭിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ 85.2% പോളിങും തമിഴ്നാട്ടിൽ 73.63% പോളിങുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ 79.59% പോളിങ് രേഖപ്പെടുത്തിയിരുന്നു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ബംഗാളുകാരായ കുടിയേറ്റ തൊഴിലാളികളുടെ വലിയ എണ്ണത്തിലുള്ള വോട്ടെടുപ്പും പോളിങ് ഉയരാൻ കാരണമായി. ബംഗാളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങാണിത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. പ്രചാരണത്തിന്റെ ആവേശം വോട്ടെടുപ്പ് ദിവസത്തിലും തുടർന്നു. എല്ലാ ബൂത്തുകളിലും ഇടതുപക്ഷം ഏജന്റുമാരെ വിന്യസിച്ചതും ശ്രദ്ധേയമായിരുന്നു.
Photo and News Source: Kairali News



