കോഴിക്കോട്: സംസ്ഥാന എക്സൈസ് വകുപ്പിന്റെ സംയുക്ത നീക്കത്തിൽ 3.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് താമരശേരി സ്വദേശിനി ചെറുകാട്ടിൽ ഫാത്തിമ നസ്റിൻ (20), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഫീഖ് പി കെ (35) എന്നിവരെ അറസ്റ്റ് ചെയ്തു. ഫാത്തിമ ഒരു ഇൻഫ്ലുവൻസറാണ്. ഷഫീഖിനെതിരെ മുമ്പ് മയക്കുമരുന്ന് കേസുകളുമുണ്ടായിരുന്നു.
പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് 3.3 കിലോ മെത്താംഫിറ്റാമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളും കണ്ടെത്തിയത്. രാജസ്ഥാനിൽ നിന്ന് റോഡ് മാർഗ്ഗം കാറിൽ കടത്തിയ മയക്കുമരുന്ന് ബോണറ്റിനുള്ളിലെ രഹസ്യ അറയിൽ ഒമ്പത് പൊതികളിലായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മലപ്പുറം ജില്ലയിലേക്കാണ് കടത്തിയതെന്ന് സ്ഥിരീകരിച്ചു.
എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്ത നീക്കത്തിൽ ഈ കേസ് ഉടൻ തന്നെ കൈകാര്യം ചെയ്തു.
Photo and News Source: Janmabhumi



