ചെറുവത്തൂരിൽ മഴക്കാലത്തെ മുൻകൂട്ടി നോക്കി രാത്രികാല ശുചീകരണം നടന്നു. നടൻ ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണൻ അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.മിനിമോൾ, സ്ഥിരംസമിതി അധ്യക്ഷൻ പി.ശശിധരൻ, കൃഷ്ണൻ പത്താനത്ത്, കരുണാകരൻ മുട്ടത്ത്, ടി.കെ.ഫൈസൽ, കെ.വി.ഷിജു, എം.വി.ഷിജു, എം.ശോഭ, കെ.എം.ഗിരിഷ്, ടി.കെ.അഭിജിത്ത് കുമാർ, പി.വി.ദേവരാജൻ, കെ.റീന, സെക്രട്ടറി ജി.എസ്.അരുണിമ, അസി. സെക്രട്ടറി കെ.വി.വിനയരാജ, ഹെൽത്ത് ഇൻസ്പക്ടർ പി.കെ.മധു എന്നിവർ പങ്കെടുത്തു.
ഹരിതകർമസേന, ആശവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഗ്രാമപ്പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവരും ശുചീകരണത്തിൽ സജീവമായി പങ്കാളികളായി. പഞ്ചായത്തിന്റെ മഴക്കാല സജ്ജീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ശുചീകരണം നടത്തിയത്. പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകി നടത്തിയ ഈ പ്രവർത്തനം നാടിന്റെ ശുചിത്വം ഉറപ്പാക്കുന്നതിൽ നിർണായകമായിരുന്നു.
Photo and News Source: Mathrubhumi



