ബാങ്കുകള്‍ തമ്മിലുള്ള മത്സരം മൂലം സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വരും ദിവസങ്ങളില്‍ ഉയരുമെന്ന പ്രതീക്ഷയുണ്ട്. വായ്പാ വിതരണത്തിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് നിക്ഷേപം സമാഹരിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയാത്തത് പലിശ വര്‍ധനയ്ക്ക് കാരണമാകുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, 2023-24 മുതൽ 2025 ഡിസംബര്‍ വരെ നിക്ഷേപം 9% വളര്‍ന്നപ്പോള്‍ വായ്പാ വിതരണം 11.3% ഉയര്‍ന്നു. നിക്ഷേപം കുറയുന്നത് ബാങ്കുകളുടെ പണലഭ്യതയെ ബാധിക്കുന്നതോടെ, അവര്‍ നിക്ഷേപകരെ ആകര്‍ഷിക്കാൻ നിർബന്ധിതരാകുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിപ്പോ നിരക്ക് മാറ്റം വരാനുള്ള സാധ്യതയും നിക്ഷേപ പലിശയെ സ്വാധീനിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വവും റിപ്പോ നിരക്ക് ഉയരാന്‍ കാരണമാകാം. ഇങ്ങനെ സംഭവിച്ചാല്‍ ടേം ഡിപ്പോസിറ്റ് നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, റിപ്പോ നിരക്ക് 125 ബേസിസ് പോയിന്റ് കുറഞ്ഞതോടെ നിക്ഷേപ പലിശ നിരക്ക് 100 ബേസിസ് പോയിന്റ് കുറഞ്ഞിട്ടുണ്ട്. പലിശ കുറച്ചതിന്റെ ഗുണം ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൈമാറിയതോടെ, പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ശ്രമം ത്വരിതപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
Photo and News Source: Dhanam


