കോൺഗ്രസ് പാർട്ടി മല്ലികാർജ്ജുൻ ഖർഗെയുടെ പരാമർശത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി. ഖർഗെയുടെ പരാമർശത്തിൽ പെരുമാറ്റ ചട്ടലംഘനമില്ലെന്നും അദ്ദേഹത്തിന്റെ വിശദീകരണം പൊതുജനമധ്യത്തിൽ ഉള്ളതാണെന്നും കോൺഗ്രസ് വാദിക്കുന്നു. പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിൽ നിന്നുള്ള ഒരു വരി മാത്രം അടർത്തിയെടുത്ത പരാതിയിൽ ഗൂഢലക്ഷ്യങ്ങൾ ഉള്ളതായി കോൺഗ്രസ് ആരോപിക്കുന്നു. പരാതിക്ക് മറുപടി നൽകാനുള്ള സമയം 24 മണിക്കൂർ മാത്രമാണെന്നും നോട്ടീസ് തിടുക്കത്തിൽ നൽകിയതാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.
സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും വ്യക്തമായ മറുപടി നൽകാൻ ഒരാഴ്ച കൂടി സമയം ആവശ്യമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കണ്ടില്ലെന്നും പ്രധാനമന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ചട്ടലംഘനം നടത്തിയെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
Photo and News Source: Asianet News



