ചെറുതോണി ജില്ലാ ആസ്ഥാനത്ത് വാഹന പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്. ബസ്‌സ്റ്റാൻഡും ഓട്ടോ, ടാക്സി സ്റ്റാൻഡുകളുമില്ലാത്ത ഏക ജില്ലാ ആസ്ഥാനമാണ് ഇടുക്കി. പഴയ ബസ്‌സ്റ്റാൻഡിൽ പേ ആൻഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കാൽനടയാത്രക്കാർക്ക് അപകടമുണ്ടാകുന്നു. വ്യാപാരികൾ താലൂക്ക് സഭ, പഞ്ചായത്ത്, പോലീസ്, ആർ. ടി. ഒ.

എന്നിവരുടെ ശ്രദ്ധയിലേക്ക് ഈ പ്രശ്നം കൊണ്ടുവന്നിട്ടും യാതൊരു നടപടിയുമില്ല. ടൗണിനുള്ളിൽ വാഹനങ്ങൾ പാർക്കുചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ കച്ചവടം ഗണ്യമായി കുറഞ്ഞു. ടൗണിലെ തിരക്ക് കൂടുന്നതിനാൽ സ്കൂൾ സമയങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Photo and News Source: Mathrubhumi