കണ്ണൂർ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണത്തെ തുടർന്ന്, വിദ്യാർഥികൾ ഡോ. എം.കെ. റാമിനെ കോളജിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തിപ്പെടുത്തി. മാനേജ്മെന്റുമായി ചർച്ച ചെയ്യാൻ തയ്യാറാകാത്തതിനാൽ ക്ലാസ്സ് ബഹിഷ്കരണം തുടരുമെന്ന് അവർ പ്രഖ്യാപിച്ചു.

മാനേജ്മെന്റിന്റെ ആരെയും കാണാനായിട്ടില്ലെന്നും സീനിയർ വിദ്യാർഥികൾക്ക് പോലും അവരുമായി ബന്ധമില്ലെന്നും വിദ്യാർഥികൾ ആവിശ്യപ്പെട്ടു. പവർ ഇല്ലാത്ത ഒരാളെ ചർച്ചയ്ക്കായി വിട്ടിരിക്കുന്നുവെന്നും അവർ ആരോപിച്ചു. ആവശ്യങ്ങൾ കേൾക്കുന്ന അധികാരമുള്ള ഒരു വ്യക്തിയെ മാനേജ്മെന്റിൽ നിന്ന് നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അത് വരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർഥി പ്രതിനിധികൾ വ്യക്തമാക്കി.

Photo and News Source: 24 News