ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ നടൻ കമല്‍ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും ക്യൂ മറികടന്ന് വേഗം വോട്ട് ചെയ്ത് മടങ്ങി. പോളിംഗ് ബൂത്തിനു മുന്നിലുള്ള ക്യൂ പാലിക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി വിമര്‍ശനമുയർന്നു.

വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഐപി സംസ്കാരത്തിന് പ്രാധാന്യം നൽകുന്നില്ല. 85 വയസ്സിനു മുകളിലുള്ളവർക്കും വൈകല്യമുള്ളവർക്കുമാണ് മുൻഗണന. കമലഹാസൻ തന്റെ സമത്വവാദത്തെ കാപട്യം എന്നാണ് ചിലർ വിശേഷിപ്പിച്ചത്.

ധനുഷ്, രജനീകാന്ത് തുടങ്ങിയ മറ്റു താരങ്ങൾ പോളിംഗ് സമയത്ത് ക്യൂയിലിരുന്നു വോട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിൽ 'രണ്ട് തരം വിഐപിമാർ' എന്ന തരത്തിൽ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചു. കമലും ശ്രുതിയും ക്യൂ മറികടന്നതായി ചില വീഡിയോകളും പുറത്തുവന്നു.

Photo and News Source: Janmabhumi