കുവൈറ്റിൽ ഓൺലൈൻ പണമിടപാടുകൾക്ക് ഉപഭോക്തൃ തിരിച്ചറിയൽ നിർബന്ധമാക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ‘മൈ ഐഡന്റിറ്റി’ ആപ്പിലൂടെയുള്ള ഈ തിരിച്ചറിയൽ, ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
അക്കൗണ്ട് ഉടമയുടെ അനുവാദമില്ലാതെ പണം ട്രാൻസ്ഫർ ചെയ്യപ്പെടുന്ന സംഭവങ്ങൾ ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഹാക്കിംഗ്, വ്യാജ തിരിച്ചറിയൽ ഉപയോഗം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാനും ഈ നടപടി സഹായിക്കും.
എല്ലാ ധനവിനിമയ സേവനദാതാക്കളും ‘പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ’ സംവിധാനവുമായി ബന്ധിപ്പിച്ച് ‘മൈ ഐഡന്റിറ്റി’ ഓതന്റിക്കേഷൻ നടപ്പാക്കണം. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് നിയമപ്രകാരം നടപടി എടുക്കുമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
പ്രമുഖ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഇതിനകം തന്നെ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഓൺലൈൻ ഇടപാടുകളിൽ സുരക്ഷയും വിശ്വാസ്യതയും ഉയർത്തുകയാണ് ഈ നിയമം ലക്ഷ്യമിടുന്നത്.
Photo and News Source: Kairali News



