ചെന്നൈ: മുൻനിര കളിപ്പാട്ട നിർമ്മാതാക്കളായ ഫൺസ്‌കൂൾ ഇന്ത്യ ലിമിറ്റഡ്, പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച വാഹന കളിപ്പാട്ട ശേഖരമായ 'ബ്ലേസ്ട്രിക്‌സ്' വിപണിയിലേക്ക് അവതരിപ്പിച്ചു. ബസ് ക്ലോ, കോർ ക്രഷ്, അയൺ ഹുക്ക് എന്നീ മൂന്ന് കളിപ്പാട്ടങ്ങളോടെയാണ് ഈ ശ്രേണി ആരംഭിക്കുന്നത്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്ത ഇവ, അവരുടെ സർഗ്ഗാത്മകതയും മോട്ടോർ കഴിവുകളും വർദ്ധിപ്പിക്കും. ആഗോള നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇന്ത്യയിൽ നിർമ്മിച്ച ബ്ലേസ്ട്രിക്‌സ്, ആധുനിക കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.

549 രൂപയിലാണ് ഈ കളിപ്പാട്ടങ്ങൾ ലഭ്യമായത്. ഉൽപ്പന്നം മാത്രമല്ല, കുട്ടികളെ ചലനാത്മകമായ കളികളിലേക്ക് തിരികെ കൊണ്ടുവരാനുള്ള മാധ്യമമായാണ് ഫൺസ്‌കൂൾ ഇന്ത്യ സിഇഒ കെ.എ. ഷബീർ വിശേഷിപ്പിക്കുന്നത്. ഓരോ ബ്ലേസ്ട്രിക്‌സ് വാഹനവും ഭാവനയെ ഉണർത്തുന്ന ആകർഷകമായ പാക്കേജിംഗോടെയും കഥാപരിസരത്തോടെയും വിപണിയിലെത്തുന്നു.

Photo and News Source: Kerala Online News